പള്ളികളിൽ ആരാധനകൾ നിർവ്വഹിക്കാൻ വിശ്വാസികളെ അനുവദിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ
വിവിധ ഘട്ടങ്ങളായി ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ അതിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി ഈ വിഷയത്തെ സർക്കാർ ഗൗരവത്തിലെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു
കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളിൽ ആരാധനകൾ നിർവ്വഹിക്കാൻ വിശ്വാസികൾക്ക് അനുമതി നൽകണമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വിവിധ ഘട്ടങ്ങളായി ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ അതിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി ഈ വിഷയത്തെ സർക്കാർ ഗൗരവത്തിലെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നേരത്തെ എല്ലാ മത സംഘടനാ നേതാക്കളും ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. കോവിഡ് പ്രോട്ടോകാൾ പാലിച്ച് പള്ളികളിൽ ആരാധനകൾ നിർവ്വഹിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഉടനടി സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കൾ പറഞ്ഞു.
പ്രസ്താവനയിൽ ഒപ്പിട്ടവര്
- സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട്
- സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ (പ്രസിഡണ്ട് സമസ്ത കേരള ജംഇയ്യതുൽ ഉലമാ )
- കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ (ജനറൽ സെക്രട്ടറി അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമാ )
- കെ.എം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി (പ്രസിഡണ്ട് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ )
- എം.ഐ അബ്ദുൽ അസീസ് (അമീർ ജമാഅത്തെ ഇസ്ലാമി കേരള)
- ടി.പി അബ്ദുല്ലക്കോയ മദനി (പ്രസിഡണ്ട് കേരള നദ്വതുൽ മുജാഹിദീൻ)
- കടക്കൽ അബ്ദുൽ അസീസ് മൗലവി (പ്രസിഡണ്ട് കേരള മുസ്ലിം ജമാഅത് ഫെഡറേഷൻ)
- കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ (വൈസ് പ്രസിഡണ്ട് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ)
- വി.എച്ച് അലിയാർ ഖാസിമി (ജനറൽ സെക്രട്ടറി ജംഇയ്യതുൽ ഉലമാ ഹിന്ദ് കേരള)
- സി.പി ഉമ്മർ സുല്ലമി (ജനറൽ സെക്രട്ടറി കെ.എൻ.എം മർകസുദ്ദഅവ)