ഗാന്ധി വധത്തിൽ ആർഎസ്എസ് അനുകൂല പ്രസ്താവനയുമായി ബംഗാൾ ഗവർണർ
"ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെ മേൽ ചാർത്തപ്പെട്ട ആരോപണം വിശ്വസിച്ചിരുന്നു. പിന്നീട് തെറ്റാണെന്ന് മനസ്സിലാക്കി അത് തിരുത്തി. മനസ്സാക്ഷിയോടും സമൂഹത്തോടും മാപ്പ് അപേക്ഷിക്കുന്നു" എന്ന് ഗവർണർ
Update: 2024-12-01 15:03 GMT
കൊച്ചി: ആർഎസ്എസ് അനുകൂല പ്രസ്താവനയുമായി ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. വസുദൈവ കുടുംബകം എന്ന ആശയമാണ് ആർഎസ്എസിന്റേത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെ മേൽ ചാർത്തപ്പെട്ട ആരോപണം താൻ വിശ്വസിച്ചിരുന്നു. പിന്നീട് തെറ്റാണെന്ന് മനസ്സിലാക്കി അത് തിരുത്തി. മനസ്സാക്ഷിയോടും സമൂഹത്തോടും മാപ്പ് അപേക്ഷിക്കുന്നു എന്നും ആനന്ദ ബോസ് കൂട്ടിച്ചേർത്തു. ആർഎസ്എസ് എന്നത് ''റെഡി ഫോർ സോഷ്യൽ സർവീസ്'' സംഘടനയാണ്. മാനവിക മൂല്യങ്ങൾ ജനങ്ങളിൽ എത്തുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു. കൊച്ച് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആർഎസ്എസ് നേതാവ് എസ്. സേതുമാധവന്റെ പുസ്തകപ്രകാശന ചടങ്ങിൽ ആയിരുന്നു ഗവർണറുടെ വിവാദ പ്രസ്താവന.