ബേപ്പൂർ ഇന്‍റർനാഷണൽ വാട്ടർ ഫെസ്റ്റ് മാധ്യമ അവാർഡ് മീഡിയവണിന്
മീഡിയവൺ സ്‌പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗതിനാണ് പുരസ്‌കാരം
Update: 2023-01-13 14:03 GMT
കോഴിക്കോട്: ബേപ്പൂർ ഇന്‍റർനാഷണൽ വാട്ടർ ഫെസ്റ്റിന്‍റെ ഭാഗമായുള്ള മാധ്യമ അവാർഡ് മീഡിയവണിന്. സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗതിനാണ് മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം. മാതൃഭൂമി ന്യൂസിലെ എം.സി അരുൺ കുമാർ കിഷോറാണ് മികച്ച കാമറാമാൻ. അവാർഡുകൾ ഈ മാസം 15ന് ബേപ്പൂരിൽ നടക്കുന്ന ടൂറിസം വകുപ്പിന്‍റെ പരിപാടിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മാനിക്കും.