ബേപ്പൂർ തുറമുഖത്തെ സജീവമാക്കി രണ്ടര വർഷത്തിന് ശേഷം കണ്ടെയ്‌നർ കപ്പലെത്തി

കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നാണ് 42 കണ്ടെയ്നറുമായി കപ്പലെത്തിയത്.കോഴിക്കോട് നിന്നും രണ്ടു കണ്ടെയ്നറുമായി കപ്പല്‍ നാളെ അഴീക്കലിലേക്ക് തിരിക്കും.

Update: 2021-07-01 11:05 GMT
Editor : rishad | By : Web Desk
Advertising

ബേപ്പൂര്‍ തുറമുഖത്തെ സജീവമാക്കി രണ്ടര വര്‍ഷത്തിനു ശേഷം കണ്ടെയ്നര്‍ കപ്പലെത്തി.കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നാണ് 42 കണ്ടെയ്നറുമായി കപ്പലെത്തിയത്. കോഴിക്കോട് നിന്നും രണ്ടു കണ്ടെയ്നറുമായി കപ്പല്‍ നാളെ അഴീക്കലിലേക്ക് തിരിക്കും.

കൊച്ചി ബേപ്പൂര്‍ അഴീക്കല്‍ തീരദേശ ചരക്ക് കപ്പല്‍ സര്‍വീസിന്‍റെ ഭാഗമായുള്ള ആദ്യ കപ്പല്‍ 'ഹോപ് ദ സെവന്‍' ബേപ്പൂര്‍ തുറമുഖത്തെത്തിയത് രാവിലെ ആറു മണിയോടെ. മിത്രാ ടഗ്ഗ് പുറം കടലില്‍ പോയി കപ്പലിനെ ബേപ്പൂര്‍ തുറമുഖത്തേക്ക് ആനയിച്ചു. മലബാറിലെ വിവിധ ജില്ലകളിലേക്കുള്ള ടൈല്‍സ്,സാനിറ്ററി ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയായിരുന്നു കണ്ടെയ്നറില്‍.

ബേപ്പൂരില്‍ നിന്നും ബേക്കറി ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഒരു കണ്ടെയ്നര്‍ ദുബൈയിലേക്കും ഈ കപ്പല്‍ വഴി അയക്കും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് വല്ലാര്‍പ്പാടത്ത് നിന്നും ബേപ്പൂര്‍ വഴി അഴീക്കലിലേക്കുണ്ടാവുക. കണ്ടെയ്നര്‍ ഷിപ്പുകള്‍ എത്തുന്നതോടെ ബേപ്പൂര്‍ തുറമുഖത്തിന്‍റെ പ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.  

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News