വിഷുവിന് ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച് ബിജെപി; രാഷ്ട്രീയ നീക്കം തുടരുന്നു

ബി.ജെ.പിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ടെന്നും ഈദിന് മുസ്ലിം വീടുകൾ സന്ദർശിക്കുമെന്നും പ്രകാശ് ജാവദേക്കർ

Update: 2023-04-15 06:09 GMT
Advertising

തിരുവനന്തപുരം: വിഷുദിനത്തിൽ സ്നേഹ സംഗമമൊരുക്കി ബിജെപി. ഈസ്റ്റർ പൊളിറ്റിക്സിന്‍റെ ഭാഗമായി ക്രൈസ്തവ മതവിശ്വാസികള്‍ ബി.ജെ.പി നേതാക്കളുടെ വീട്ടിലെത്തി. മലങ്കര കത്തോലിക്കാ സഭയുടെ ജോസഫ് വെൺമാനത്ത് വി.വി രാജേഷിന്റെ വീട്ടിൽ എത്തി. ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ടെന്നും ഈദിന് മുസ്ലിം വീടുകൾ സന്ദർശിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർപറഞ്ഞു.

സംസ്ഥാനവ്യാപകമായി ബി.ജെ.പി ഇന്ന് സ്നേഹസംഗമം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷിന്‍റെ വീട്ടിലാണ് സ്നേഹ സംഗമം നടക്കുന്നത്. ഈ സ്നേഹസംഗമത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ രണ്ട് പുരോഹിതരും ബി.ജെ.പി.യുടെ ദേശീയ ചുമതലയുള്ള പ്രകാശ് ജാവദേക്കറും പങ്കെടുത്തു.

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെ്, ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.ആഘോഷങ്ങൾ എല്ലാം ഒന്നിച്ച് കൊണ്ടാടുന്നു. വിഷുവിന് ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമതസ്ഥർ എത്തുന്നു. ഇതാണ് യഥാർത്ഥ ഇന്ത്യ. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ ശക്തമാകും. യഥാർത്ഥ ഇന്ത്യയെ പ്രതിനിധികരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. വോട്ട് ബാങ്ക് രാഷ്ട്രീയമല്ല, അത് തെരഞ്ഞെടുപ്പ് സമയത്ത് . ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ട്. ഈദിന് മുസ്ലീം വീടുകൾ സന്ദർശിക്കും. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ ന്യൂനപക്ഷങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലല്ല എന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ഈസ്റ്റർ ദിനത്തിൽ ബി.ജെ.പി നേതാക്കള്‍ ക്രൈസ്തവ മതമേലധ്യക്ഷൻമാർക്ക് അരമനയിൽ എത്തി ഈസ്റ്റർ ആശംസ നൽകിയിരുന്നു. ബി.ജെ.പി പ്രവർത്തകർ ക്രൈസ്തവ വീടുകളിൽ എത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ കാർഡും നൽകിയിരുന്നു. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News