കേരള കോൺഗ്രസ് നേതാക്കൾക്കൊപ്പം കോൺഗ്രസിലെ അസംതൃപ്തരും കൂടുമാറ്റത്തിന്; മധ്യകേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബി.ജെ.പി

ബി.ജെ.പിയുടെ ദേശീയ മതേതര പാര്‍ട്ടി നീക്കത്തിന് ചില സഭാ മേലധ്യക്ഷന്മാര്‍ രഹസ്യപിന്തുണ നല്കുന്നുണ്ടെന്നാണ് വിവരം

Update: 2023-04-20 01:24 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: ദേശീയ മതേതര പാർട്ടിയുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കം മധ്യകേരളത്തിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കിടയാക്കിയേക്കും. കേരള കോൺഗ്രസ് നേതാക്കൾക്കൊപ്പം കോൺഗ്രസിലെ അതൃപ്തരെയും പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ചില മതമേലധ്യക്ഷന്മാരുടെ രഹസ്യപിന്തുണയും നീക്കത്തിനുണ്ടെന്നാണ് സൂചന.

ജോണി നെല്ലൂരിനു പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെയും ജോസ് വിഭാഗത്തിലെയും ചില നേതാക്കൾ പുതിയ പാർട്ടിയുടെ ഭാഗമായേക്കും. നിലവിൽ രാഷ്ട്രീയത്തിൽ സജീവമല്ലാത്തവരാണ് ഇതില്‍ കൂടുതലും. കേരളത്തില്‍ അധികാരം പിടിക്കാനുള്ള പദ്ധതിയില്‍ പുതിയ നീക്കം ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. കേരള കോൺഗ്രസ്, കോൺഗ്രസ് അതൃപ്തരുമായും ഇതിനകം ചർച്ചകൾ നടന്നതായി സൂചനയുണ്ട്.

മധ്യകേരളത്തിലെ നേതാക്കളെ തന്നെയാണ് ബി.ജെ.പി പ്രധാനമായും ലക്ഷ്യമിടുന്നത്. യു.ഡി.എഫിന് വലിയ വെല്ലുവിളിയുണ്ടാകുമെന്ന് ചർച്ചകൾ നടക്കുമ്പോള്‍ എൽ.ഡി.എഫിനും ഇത് ഭീഷണിയാകുമെന്നാണ് സൂചന. എന്നാൽ, ജോസ് കെ. മാണി വിഭാഗമടക്കം ഇത് തള്ളിക്കളയുകയാണ്.

ചില സഭാ മേലധ്യക്ഷന്മാര്‍ ഇതിന് രഹസ്യപിന്തുണ നല്കുന്നുണ്ട്. പലനേതാക്കളുമായി ചർച്ചകൾ കഴിഞ്ഞതായും വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ക്രൈസ്തവമുന്നേറ്റമായാണ് ബി.ജെ.പി ആദ്യം ആലോചിച്ചതെങ്കിലും മറ്റ് വിഭാഗങ്ങളിൽ ഉള്ളവരെക്കൂടി ഉൾപ്പെടുത്തി ദേശീയ പാർട്ടി പ്രഖ്യാപിക്കാനാണ് നീക്കം.

Summary: BJP's move to form a national secular party may lead to crucial political moves in Central regions of Kerala. Along with the Kerala Congress leaders, there is a move to bring the dissatisfied Congress leaders too into the party

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News