35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു, സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായി: ബിജെപി റിപ്പോര്‍ട്ട്

'കഴക്കൂട്ടത്ത് ശബരിമല മാത്രം ചർച്ചയാക്കിയത് തിരിച്ചടിയായി. ഒ രാജഗോപാലിന് നല്ല ജനകീയ എംഎൽഎ ആകാനായില്ല'

Update: 2021-09-04 09:07 GMT
Advertising

തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിൽ കെ സുരേന്ദ്രന് വിമർശം. 35 സീറ്റു കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒ രാജഗോപാലിന് നല്ല ജനകീയ എംഎൽഎ ആകാനായില്ല. അത് നേമം നഷ്ടപ്പെടാൻ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴക്കൂട്ടത്ത് ശബരിമല മാത്രം ചർച്ചയാക്കിയത് തിരിച്ചടിയായി. കഴക്കൂട്ടത്ത് പാർട്ടിയും സ്ഥാനാർഥിയും രണ്ട് വഴിക്ക് പ്രചാരണം നടത്തിയതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയം പഠിച്ച സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിക്കും. ഓരോ മണ്ഡലത്തെ കുറിച്ചും സംസ്ഥാന തലത്തിലെ നിലപാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു

ആസൂത്രിതമായി ഭീകരവാദ ശക്തികൾ സംസ്ഥാനത്ത് പിടിമുറിക്കിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കശ്മീർ സ്വദേശികളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം ഗൗരവമായി കാണണം. ഭീകരവാദ കേസുകൾ ഒതുക്കി തീർക്കാൻ കേരള പൊലീസ് ശ്രമിക്കുന്നു. ഭഗത് സിംഗും വാരിയൻകുന്നനും ഒരു പോലെ എന്ന് പറയുന്ന സ്പീക്കർ ഉള്ള നാടാണ്. പൊലീസിന്‍റെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നത്. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. നിരപരാധികളെ കേരള പൊലീസ് ഓടിച്ച് പിടിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മിന്റെ ആശ്രിതരാണ് പൊലീസിലെ ഗുണ്ടകൾ. എന്നിട്ട് ആനി രാജ ആർഎസ്എസിന്‍റെ തലയിൽ വെച്ചു കെട്ടുന്നു. വെച്ചത് ആർഎസ്‍എസിനാണെങ്കിലും കൊണ്ടത് പിണറായി വിജയനാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്‍റെ കേന്ദ്രം സംസ്ഥാന സർക്കാരിനെ പ്രശംസിച്ചിട്ടില്ല. കേന്ദ്രം ആരോഗ്യമന്ത്രിക്ക് പിന്തുണ നൽകും എന്നാണ് പറഞ്ഞത്. അതിനർത്ഥം പ്രശംസ എന്നല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News