എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ബിജെപി - ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തി

പ്രതിപക്ഷ നേതാവിന് വിവരം ചോർത്തിയത് ആരാണെന്നും അന്വേഷിക്കും

Update: 2024-09-10 03:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച പുറത്തുവന്നതിൽ ബിജെപി - ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തി. സർക്കാരിനെതിരായ വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലായെന്ന് വിലയിരുത്തൽ. രാം മാധവുമായുള്ള കൂടിക്കാഴ്ച പുറത്തുവന്നത് പാർട്ടിക്കുള്ളിൽ നിന്നാണെന്ന സംശയത്തിലാണ് ബിജെപി. പ്രതിപക്ഷ നേതാവിന് വിവരം ചോർത്തിയത് ആരാണെന്നും അന്വേഷിക്കും.വിവരം ചോർന്നത് സംഘടനകൾക്കുള്ളിൽ നിന്നാണോ എന്ന് പരിശോധിക്കും. ദത്താത്രേയ ഹൊസബാലയുടെ പേര് പുറത്തുവന്നതിൽ ആര്‍എസ്എസിനുള്ളിൽ കടുത്ത അമർഷമുണ്ട്.

എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് രണ്ടുതവണയാണ്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലയുമായി തൃശൂർ വിദ്യാമന്ദിറിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളമാണ് നീണ്ടത്. രണ്ടാമത്തെ കൂടിക്കാഴ്ച കോവളത്ത് വെച്ച് രാം മാധവുമായിട്ടായിരുന്നു. ഈ കൂടിക്കാഴ്ചയിൽ ബിസിനസ് സുഹൃത്തുക്കളും പ​​ങ്കെടുത്തിരുന്നു. രണ്ട് കൂടിക്കാഴ്ച സംബന്ധിച്ച റിപ്പോർട്ടുകളും മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായിട്ടായിരുന്നു എഡിജിപിയുടെ ആദ്യ കൂടിക്കാഴ്ച. തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിരത്തിൽ നടന്ന ആർഎസ്എസ് ക്യാമ്പിനിടെയാണ് കൂടിക്കാഴ്ച നടന്നത്. 2023 മെയ് രണ്ടിനാണ് കൂടിക്കാഴ്ച നടന്നത്. ഒരു​ മുറിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും ഒരു മണിക്കൂറോളം നീണ്ടുവെന്നുമാണ് വിവരം. ആ കൂടിക്കാഴ്ചയിൽ ആർഎസ്എസ് നേതാവ് എ.ജയകുമാറും പ​ങ്കെടുത്തിരുന്നു. ജയകുമാറിന്റെ വാഹനത്തിലാണ് അജിത് കുമാർ പോയതെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് തൃശൂരിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രിയും സർക്കാരും മൗനം പാലിക്കുകയായിരുന്നു.

എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ബിജെപി - ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിരണ്ടാമത്തെ കൂടിക്കാഴ്ച നടന്നത് 2023 ജൂൺ രണ്ടിന് കോവളത്തെ ഹോട്ടലിലാണ്. എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവിനെ കണ്ടുവെന്ന സ്​പെഷൽ ബ്രാഞ്ച് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ രണ്ട് ആർഎസ്എസുകാരുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്. കൂടിക്കാഴ്ചയിൽ എന്തൊക്കെ ചർച്ചയായി എന്നത് ഇപ്പോഴും അവ്യക്തമാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News