'ബി.ജെ.പിക്ക് ഇനി കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കില്ല'; വീഴ്ചയുടെ സമയമെന്ന് ശശി തരൂർ
ബി.ജെ.പിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കാനാണ് ഇപ്പോഴുള്ള ശ്രമമെന്നും ശശി തരൂർ പറഞ്ഞു.
Update: 2024-02-26 14:06 GMT
കൊല്ലം: ബി.ജെ.പിക്ക് ഇനി കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കാനാണ് ഇപ്പോഴുള്ള ശ്രമം. കഴിഞ്ഞ തവണത്തെ അത്രയും സീറ്റ് ഇത്തവണ കിട്ടില്ല. ബി.ജെ.പിക്ക് ഇനി വീഴ്ചയുടെ സമയമാണെന്നും ശശി തരൂർ പറഞ്ഞു. കൊല്ലത്ത് കോണ്‍ഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭജാഥയിലാണ് ശശി തരൂരിന്റെ പരാമർശം.
കേന്ദ്ര സർക്കാറിന്റെ കഴിവില്ലായ്മ ജനങ്ങൾക്ക് ബോധ്യമായി തുടങ്ങി. അത് തുറന്നുകാട്ടുന്നതാണ് കോണ്‍ഗ്രസിന്റെ സമരാഗ്നി. മോദിയുടെ ഭരണത്തിൽ ഉണ്ടായത് തൊഴിൽ നഷ്ടം മാത്രമാണ്. ജനാധിപത്യത്തെ മോദി സർക്കാർ ഇല്ലായ്മ ചെയ്‌തു. രാമക്ഷേത്രവും ചന്ദ്രയാനും ചൂണ്ടികാട്ടിയാണ് ബി.ജെ.പി ഇപ്പോൾ വോട്ട് ചോദിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.