ബ്ലാക് ഫംഗസ്: ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്

Update: 2021-05-16 13:58 GMT
Advertising

മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ നേരിടാന്‍ ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. ആശുപത്രികളില്‍ ഐസിയുകളില്‍ പ്രത്യേക പരിശോധന വേണം. കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗസ് ബാധയെ കുറിച്ച് ബോധവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഏഴ് പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കൂടുതല്‍ സാമ്പിളുകള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുന്നുണ്ട്. കോവിഡ് രോഗികളിലെ ഫംഗസ് ബാധ കണ്ടെത്താനും ചികിൽസക്കും ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. ഐസിയുകളിലെ അന്തരീക്ഷത്തിലും രോഗികളിലുമാണ് ഫംഗസ് ബാധക്ക് കൂടുതല്‍ സാധ്യത. അതിനാല്‍ ഫംഗല്‍ ബാധ കണ്ടെത്താന്‍ എല്ലാ ഐസിയുകളിലും പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.. എവിടെയെങ്കിലും ഫംഗസ് ബാധ കണ്ടെത്തിയാല്‍ അത് ആരോഗ്യവകുപ്പിനെ അിയിക്കണം.

കോവിഡ് രോഗികള്‍ ഡിസ്ചാര്‍ജാകുമ്പോള്‍ ബ്ലാക്ക് ഫംഗസ് ബാധയെ കുറിച്ച് ബോധവത്കരിക്കണം. ഗുരുതര പ്രമേഹ രോഗികളിലാണ് ബ്ലാക്ക് ഫംഗസ് കൂടുതല്‍ കാണുന്നതെന്നതിനാല്‍ അത്തരം രോഗികള്‍ ജാഗ്രത പാലിക്കണം. മാസ്ക് ഉപയോഗം മ്യൂക്കര്‍ മൈക്കോസിസിനെ പ്രതിരോധിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകൾ, കവിൾ, കണ്ണുകൾ, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക

Full View


Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News