സി.എം.ആർ.എലിന് തിരിച്ചടി; മാസപ്പടി കേസിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

ശശിധരൻ കർത്ത ഇ.ഡിക്ക് മുന്നിൽ ഹാജരാകണം

Update: 2024-04-12 11:30 GMT
Editor : ശരത് പി | By : Web Desk
Advertising

എറണാകുളം: മാസപ്പടി കേസ് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. കേസിൽ ഈ ഘട്ടത്തിൽ ഇടപെടരുതെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത തിങ്കളാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും  കോടതി ആവശ്യപ്പെട്ടു. കർത്തയുടെ അറസ്റ്റിലേക്ക് നീങ്ങാൻ പദ്ധതിയില്ലെന്നും ഇ.ഡി വ്യക്തമാക്കി.

ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയാനാണ് അന്വേഷണമെന്ന് ഇ.ഡി പറഞ്ഞു. ചോദ്യം ചെയ്യൽ ഉൾപ്പടെയുള്ള കാര്യങ്ങൾ വീഡിയോയിൽ പകർത്തും.

സി.എം.ആർ.എൽ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് ഹാജരായിരുന്നില്ല.

സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി ഇന്ന് കൊച്ചി ഓഫീസിൽ ഹാജരാകണം എന്നാണ് സി.എം.ആർ.എൽ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥർക്ക് ഇ.ഡി നൽകിയിരുന്ന നിർദേശം. ഉദ്യോഗസ്ഥർ ഹാജരാകുന്നത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി.

സി.എം.ആർ.എൽ വിവിധ വ്യക്തികളും സ്ഥാപനങ്ങളുമായി നടത്തിയ 135 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചാണ് ഇ.ഡി പരിശോധിക്കുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രിയുടെ മകൾ ടി.വീണ അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News