ഇലന്തൂരിൽ നായ മാർക്ക് ചെയ്ത സ്ഥലങ്ങളിൽ നിന്ന് അസ്ഥി കണ്ടെത്തി
അസ്ഥി മനുഷ്യന്റേതാണോ എന്നുറപ്പാക്കാൻ ഫോറൻസിക് പരിശോധന നടത്തും.
Update: 2022-10-15 10:45 GMT
നരബലി നടന്ന ഇലന്തൂരിൽ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഭഗവൽസിങിന്റെ വീടിന്റെ പരിസരത്ത് നിന്ന് അസ്ഥി ലഭിച്ചു. അസ്ഥി മനുഷ്യന്റേതാണോ എന്ന് ഉറപ്പാക്കാൻ ഫോറൻസിക് പരിശോധന നടത്തും. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്നറിനാണ് പൊലീസ് നീക്കം.
മൃതദേഹം കണ്ടെത്താനായി ഡോഗ് സ്‌ക്വാഡിലെ മായയും മർഫിയുമാണ് പരിശോധന നടത്തുന്നത്. മൃതദേഹം കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളാണ് ഇവ. നായയെ ഉപയോഗിച്ചുള്ള പരിശോധനയിൽ കൂടുതൽ സ്ഥലങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്. പത്മത്തിന്റെ മൃതദേഹം കുഴിച്ചിട്ടതിന് സമീപമാണ് മാർക്ക് ചെയ്തത്. വീടിനുള്ളിൽ ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്.