ബ്രഹ്മപുരം: കൊച്ചി കോര്‍പറേഷനെതിരെ പ്രതിഷേധവുമായി തൃക്കാക്കര നഗരസഭ
തൃക്കാക്കരയിലെ ജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്റെ മാലിന്യ വണ്ടി തടഞ്ഞ് പ്രതിഷേധിക്കുന്നു
കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷനെതിരെ പ്രതിഷേധവുമായി തൃക്കാക്കര നഗരസഭ. തൃക്കാക്കര നഗരസഭയിലെ ജൈവമാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനെതിരെയാണ് പ്രതിഷേധം. നഗരസഭ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്റെ മാലിന്യ വണ്ടി തടഞ്ഞ് പ്രതിഷേധിക്കുന്നു.
തൃക്കാക്കര വഴിയാണ് ബ്രഹ്മമപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നത്. തൃക്കാക്കരയിലെ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോണമെന്നാവശ്യപ്പെട്ട് 2014ൽ നടത്തിയ സമരത്തിന്റെ ഭാഗമായാണ് ജൈവ മാലിന്യം കൊണ്ടുപോയിരുന്നത്. എന്നാൽ ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ജൈവമാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകേണ്ട എന്ന തീരുമാനം കൊച്ചി കോർപ്പറേഷൻ എടുത്തു.
തൃക്കാക്കര ഉൾപ്പടെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യമാണ് ബ്രഹ്മപുരത്തേക്ക് കൊണ്ടുപോയിരുന്നത്. എന്നാൽ തൃക്കാക്കര നഗരസഭക്ക് സ്വന്തമായി ജൈവമാലിന്യ സംസ്‌കരണ പ്ലാന്റില്ലാത്ത സാഹചര്യത്തിലാണ് തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് കോർപ്പറേഷനോട് തൃക്കാക്കര നഗരസഭ ആവശ്യപ്പെടുന്നത്.