ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കോഴ വാങ്ങിയ കേസ്; അന്തിമ റിപ്പോർട്ട് അടുത്തമാസം
സാക്ഷികളിൽ നിന്ന് ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.
Update: 2023-10-11 07:29 GMT
കൊച്ചി: ജഡ്ജിക്ക് കോഴ നൽകാൻ അഭിഭാഷകൻ സൈബി ജോസ് പണം വാങ്ങിയെന്ന കേസിലെ അന്തിമ റിപ്പോർട്ട് നവംബർ പത്തിന് സമർപ്പിക്കുമെന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ. കേസുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ടുകളുടെ പരിശോധന നവംബർ ആദ്യ ആഴ്ച പൂർത്തിയാകും. സാക്ഷികളിൽ നിന്ന് ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.
ജഡ്ജിമാരിൽ നിന്നും അനുകൂല വിധി വാങ്ങി നൽകാമെന്ന് പറഞ്ഞ് കക്ഷികളിൽ നിന്ന് അമിത പണം ഈടാക്കിയെന്നാണ് സൈബിക്കെതിരായ കേസ്. 2020 ജൂലൈ മുതൽ കഴിഞ്ഞവർഷം ഏപ്രിൽ വരെയുള്ള കാലയളവിലാണ് പണം കൈപ്പറ്റിയത്. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകിയിരുന്നു.