മുണ്ടക്കൈ ദുരന്തത്തില്‍ കൈത്താങ്ങുമായി ബി.എസ്.എന്‍.എല്ലും; സൗജന്യ സര്‍വീസ് പ്രഖ്യാപിച്ചു

വയനാട് ജില്ലയിലും നിലമ്പൂര്‍ താലൂക്കിലും മൂന്നു ദിവസം സേവനം ലഭിക്കും

Update: 2024-08-02 12:05 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ഉരുള്‍പൊട്ടലുണ്ടായ വയനാട് ജില്ലയിലും നിലമ്പൂര്‍ താലൂക്കിലും ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസുമായി ബി.എസ്.എന്‍.എല്‍. മൂന്നു ദിവസത്തേക്കാണ് സൗജന്യ സര്‍വീസ് ലഭിക്കുക.

ബി.എസ്.എന്‍.എല്‍ ഫോണില്‍നിന്ന് അണ്‍ലിമിറ്റഡ് കോളും ഡാറ്റ ഉപയോഗവുമാണ് അനുവദിച്ചത്. നൂറ് എസ്.എം.എസുകളും സൗജന്യമായിരിക്കും. ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കല്‍ വില്ലേജുകളിലുള്ളവര്‍ക്ക് സൗജന്യ മൊബൈല്‍ കണക്ഷനും നല്‍കും.

മുണ്ടക്കലില്‍ ബി.എസ്.എന്‍.എല്ലിനു മാത്രമാണ് ടവറുള്ളത്. ചൂരല്‍മലയിലെയും മേപ്പാടിയിലെയും മൊബൈല്‍ ടവറുകള്‍ 4 ജിയിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിയിട്ടുണ്ട്.

Summary: BSNL provides free service to customers in landslide-hit Wayanad district and Nilambur taluk

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News