'ബജറ്റ് പുത്തരിക്കണ്ടം മൈതാനത്തെ രാഷ്ട്രീയ പ്രസംഗം പോലെ'; തല്ലിയും തലോടിയും പ്രതിപക്ഷ നേതാവ്
ധനമന്ത്രി ബജറ്റ് പ്രസംഗത്തിൻ്റെ പവിത്രത കളഞ്ഞതായും ബജറ്റിന്‍റെ ഭാഗങ്ങളിൽ രാഷ്ട്രീയം കുത്തി നിറച്ചതായും വി.ഡി സതീശന്‍ ആരോപിച്ചു
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല, കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വരവിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
ധനമന്ത്രി ബജറ്റ് പ്രസംഗത്തിൻ്റെ പവിത്രത കളഞ്ഞതായും ബജറ്റിന്‍റെ ഭാഗങ്ങളിൽ രാഷ്ട്രീയം കുത്തി നിറച്ചതായും വി.ഡി സതീശന്‍ ആരോപിച്ചു. വാര്‍ഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റെന്നും അതൊരു രാഷ്ട്രീയ പ്രസംഗമായി പോയെന്നും സതീശന്‍ പറഞ്ഞു. 20000 കോടി രൂപയുടെ ഉത്തേജക പാക്കേജ് അധിക ചിലവല്ലേയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് അതിൽ രാഷ്ട്രീയം പറഞ്ഞത് ശരിയായില്ലെന്നും വ്യക്തമാക്കി. അതെ സമയം ബജറ്റില്‍ കോവിഡ് മൂന്നാം തരംഗത്തിന് ശ്രദ്ധ കൊടുത്തതിനെ വി.ഡി സതീശന്‍ സ്വാഗതം ചെയ്തു.