ബഫർ സോൺ: ജൂൺ 13ന് കോഴിക്കോട്ടെ മലയോര മേഖലയിൽ ഹർത്താൽ ആചരിക്കുമെന്ന് സി.പി.എം

വന്യ ജീവി സങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ എന്നിവയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ബഫർ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്നുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഎം

Update: 2022-06-09 18:25 GMT
ബഫർ സോൺ: ജൂൺ 13ന് കോഴിക്കോട്ടെ മലയോര മേഖലയിൽ ഹർത്താൽ ആചരിക്കുമെന്ന് സി.പി.എം
AddThis Website Tools
Advertising

കോഴിക്കോട്: ബഫർ സോൺ സംബന്ധമായ സുപ്രിംകോടതി ഉത്തരവ് മലയോര മേഖലയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 13ന് കോഴിക്കോട്ടെ മലയോര മേഖലയിൽ ഹർത്താൽ ആചരിക്കുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി. വന്യ ജീവി സങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ എന്നിവയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ബഫർ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്നുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ദൂരപരിധി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടു നൽകുക, ജനവാസമേഖലയേയും കൃഷി ഭൂമിയേയും പൂർണ്ണമായി സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിർമ്മാണം കേന്ദ്രസർക്കാർ നടത്തണം എന്നിവയും സമരത്തിന്റെ പ്രധാന മുദ്രാവാക്യമാണ്.

ഇന്നത്തെ രൂപത്തിൽ നിയമം നടപ്പാക്കിയാൽ കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളായ വാണിമൽ, നരിപ്പറ്റ, കാവിലുംപാറ, ചെങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പേരാമ്പ്ര, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നിവയെ പൂർണ്ണമായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ എന്നിവയെ ഭാഗികമായും ബാധിക്കും. കേരളത്തിലാകെ 24 വന്യജീവി സങ്കേതങ്ങളും നാഷണൽ പാർക്കുകളുമാണുള്ളത്. 2.5 ലക്ഷം വനവാസമേഖലയേയും ചെറുകിട നഗരമേഖലയേയും ബാധിക്കുന്നതാവും നിയമം. വനമേഖല ഇപ്പോൾ മൊത്തം ഭൂമിയുടെ 29.6 % ആണ്.2.5 ലക്ഷം ഏക്കർ ഭൂമിയാണ് സംരക്ഷിത മേഖലയായി കാണുക. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുതൽ സംരക്ഷിത മേഖലയിൽ പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹർത്താലിന് എൽ.ഡി.എഫ് ആഹ്വാനം ചെയ്യുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News