പെരുമ്പാവൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 20 വിദ്യാർഥികൾക്ക് പരിക്ക്
കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം
Update: 2024-02-05 01:09 GMT
എറണാകുളം: പെരുമ്പാവൂരിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.