കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; റീ കൗണ്ടിങ് നാളെ നടക്കും

ആദ്യം നടന്ന വോട്ടെണ്ണലിൽ എം.എസ്.എഫ് പ്രതിനിധി 16 വോട്ടിന് ജയിച്ചതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.

Update: 2024-05-21 14:48 GMT
Editor : anjala | By : Web Desk
Advertising

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിലിലേക്കുള്ള ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ പ്രതിധിനി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ നടക്കും. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ വെച്ചാണ് റീ കൗണ്ടിങ് നടക്കുക. എം.എസ്.എഫ് സ്ഥാനാർഥി വിജയിച്ചതിനെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകരാണ് ആദ്യ റീ കൗണ്ടിങ് ആവശ്യപ്പെട്ടത്. ഇരു വിഭാഗവും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് റീ കൗണ്ടിങ് വീണ്ടും തടസ്സപ്പെട്ടു. പിന്നീട് മാറ്റി വെച്ച റീ കൗണ്ടിങ് ആണ് നാളെ നടക്കുന്നത്. ‌

ആദ്യം നടന്ന വോട്ടെണ്ണലിൽ ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ പ്രതിനിധിയായി എം.എസ്.എഫ് പ്രതിനിധി 16 വോട്ടിന് ജയിച്ചതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. റീ കൗണ്ടിങ് നടന്നെങ്കിലും തർക്കമുണ്ടായി എസ്.എഫ്.ഐ പ്രവർത്തകർ തടസവാദമുന്നയിച്ചപ്പോൾ എം.എസ്.എഫ് പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് റീ കൗണ്ടിങ്ങും ഫലപ്രഖ്യാപനവും നിർത്തിവെച്ചു. ഇതിന്നിടെ എസ്.എഫ്.ഐ, എം.എസ്.എഫ് സംസ്ഥാന നേതാക്കൾ കൗണ്ടിംഗ് കേന്ദ്രത്തിലേക്ക് കയറിയതും വിവാദമായി.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News