വാർത്ത ഫലം കണ്ടു; ബിരുദ സീറ്റു വർധനക്ക് നടപടി തുടങ്ങി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി

സീറ്റ് വർധനക്ക് അനുമതി ലഭിച്ചിട്ടും വിജ്ഞാപനമിറക്കിയില്ലെന്ന് ഇന്ന് രാവിലെ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു

Update: 2022-09-29 14:30 GMT
Advertising

കോഴിക്കോട്: ബിരുദ സീറ്റു വർധനക്ക് നടപടി തുടങ്ങി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി. കോളജുകളിൽ താത്ക്കാലിക സീറ്റു വർധനക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഒക്ടോബർ 3ന് മുമ്പായി അപേക്ഷ നൽകണമെന്ന് വൈകീട്ടിറങ്ങിയ വിജ്ഞാപനത്തിൽ അറിയിച്ചിട്ടുണ്ട്. സീറ്റ് വർധനക്ക് അനുമതി ലഭിച്ചിട്ടും വിജ്ഞാപനമിറക്കിയില്ലെന്ന് ഇന്ന് രാവിലെ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഡിസംബർ അഞ്ചിന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. സിൻഡിക്കേറ്റ് യോഗ തീരുമാനം ഏഴുദിവസത്തിനകം നടപ്പാക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് കൂടി ലംഘിച്ചായിരുന്നു യൂണിവേഴ്‌സിറ്റിയുടെ മൗനം. ഡിഗ്രിയുടെ രണ്ടാം സപ്ലിമെൻററി അലോട്ട്‌മെൻറ് കഴിഞ്ഞ സ്ഥിതിക്ക് എത്ര കോളേജുകൾ അപേക്ഷിക്കുമെന്ന് വ്യക്തമല്ല.


Full View


Calicut University has started taking steps to increase undergraduate seats

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News