കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി-ലിറ്റ് നൽകുന്ന കാര്യം പരിഗണനയിലില്ലെന്ന് കാലിക്കറ്റ് വി.സി

സമൂഹത്തിൽ ആദരവുള്ള ആരുടെയും പേരുകൾ അനാവശ്യമായി ചർച്ച ചെയ്യേണ്ടെന്നും വി.സി മാധ്യമങ്ങളോട് പറഞ്ഞു.

Update: 2022-09-14 06:34 GMT
Advertising

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡി-ലിറ്റ് നൽകണമെന്ന നിർദേശം ഇപ്പോൾ യുണിവേഴ്‌സിറ്റിയുടെ പരിഗണനയിലില്ലെന്ന് വൈസ് ചാൻസലർ ഡോ. എംകെ ജയരാജ്. സമൂഹത്തിൽ ആദരവുള്ള ആരുടെയും പേരുകൾ അനാവശ്യമായി ചർച്ച ചെയ്യേണ്ടെന്നും വി.സി മാധ്യമങ്ങളോട് പറഞ്ഞു.

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി-ലിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് യോഗത്തിൽ പ്രമേയം വന്നിരുന്നു. ഇടത് അംഗങ്ങൾക്കിടയിൽ തന്നെ ഇത് സംബന്ധിച്ച് തർക്കമുണ്ടായതിനെ തുടർന്ന് തീരുമാനം പ്രത്യേക സമിതിക്ക് വിടുകയായിരുന്നു.

സംഭവം വിവാദമായതോടെ തന്റെ പേര് ഇത്തരം ചർച്ചകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപരും രംഗത്തെത്തി. യൂണിവേഴ്‌സിറ്റി ഇത്തരം ചർച്ചകൾക്ക് സമയം ചെലവഴിക്കുന്നതിന് പകരം അക്കാദമിക് പ്രവർത്തനങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും കാന്തപുരം വൈസ് ചാൻസലർക്കയച്ച കത്തിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News