അരവണയിലെ ഏലയ്ക്കയുടെ ഗുണനിലവാരം: പരിശോധനാ ഫലം ഹൈക്കോടതിയിൽ സമർപ്പിച്ചു
വിഷയത്തിൽ എഫ്.എസ്.എസ്.എ.ഐ ജോയിന്റ് ഡയറക്ടർ നാളെ റിപ്പോർട്ട് സമർപ്പിക്കും
Update: 2023-01-10 13:08 GMT
കൊച്ചി: ശബരിമലയിൽ അരവണ നിർമാണത്തിന് ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയാണെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമുള്ള പരിശോധനയിലായിരുന്നു കണ്ടെത്തൽ. ഈ പരിശോധനാ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. സ്‌പൈസസ് ബോർഡ് ലാബിലായിരുന്നു പരിശോധന നടത്തിയത്. വിഷയത്തിൽ എഫ്.എസ്.എസ്.എ.ഐ ജോയിന്റ് ഡയറക്ടർ നാളെ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം ടെൻഡർ നടപടികൾ പാലിക്കാതെ കരാർ നൽകിയതും ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ വ്യജക്തിയാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. ഏലയ്ക്കയുടെ ഗുണനിലവാരം പമ്പയിലെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് ശേഷമാണ് ഏലയ്ക്ക സന്നിധാനത്തേക്ക് അയക്കുന്നത്.