നോക്കുകൂലി ആവശ്യപ്പെട്ട് വ്യാപാരിക്ക് മർദനം; 14 സിഐടിയു പ്രവർത്തകർക്കെതിരെ കേസ്
വെള്ളറട അരിവാട്ടുകോണത്ത് പ്രവർത്തിക്കുന്ന എസ്ഡി വയർ നെറ്റ് സ്ഥാപന ഉടമയായ സുനിൽകുമാറിനാണ് മർദനമേറ്റത്.
Update: 2024-12-15 07:11 GMT
തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട് വ്യാപാരിയെ മർദിച്ച 14 സിഐടിയു പ്രവർത്തകർക്കെതിരെ കേസ്. 14 സിഐടിയു പ്രവർത്തകർക്കെതിരെയാണ് വെള്ളറട പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് നോക്കുകൂലി ആവശ്യപ്പെട്ട് വ്യാപാരിയെ സിഐടിയു പ്രവർത്തകർ മർദിച്ചത്.
വെള്ളറട അരിവാട്ടുകോണത്ത് പ്രവർത്തിക്കുന്ന എസ്ഡി വയർ നെറ്റ് സ്ഥാപന ഉടമയായ സുനിൽകുമാറിനാണ് മർദനമേറ്റത്. കടയിൽ എത്തിച്ച കമ്പി ഇറക്കുന്നതിനിടയിലാണ് സിഐടിയു പ്രവർത്തകർ എത്തിയത്. ഓണക്കാലത്ത് ആവശ്യപ്പെട്ട 25,000 രൂപ നൽകാത്തതിൽ കടയുടമയും തൊഴിലാളികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. നേരത്തെയും യൂണിയൻ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.