കണ്ണൂർ സർവകലാശാല സാഹിത്യോത്സവം: പ്രബീർ പുരകായസ്തയെ മുഖ്യാതിഥിയാക്കിയതിൽ വിശദീകരണം തേടി വിസി
യുഎപിഎ കേസിൽ അറസ്റ്റിലായ പുരകായസ്തയെ സുപ്രിംകോടതി കുറ്റവിമുക്തനാക്കിയിരുന്നു.
Update: 2024-12-15 05:55 GMT
കണ്ണൂർ: കണ്ണൂർ സർവകലാശാല സാഹിത്യോത്സവത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ മുഖ്യാതിഥിയാക്കിയതിൽ വിശദീകരണം തേടി വൈസ് ചാൻസലർ. മുൻ നിശ്ചയിച്ച മുഖ്യാതിഥി മാറിയതിലാണ് ഡീനിനോട് വിശദീകരണം തേടിയത്. നേരത്തെ യുഎപിഎ കേസിൽ അറസ്റ്റിലായ പുരകായസ്തയെ സുപ്രിംകോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ഡിസംബർ 11, 12, 13 തീയതികളിലാണ് കണ്ണൂർ സർവകലാശാല സാഹിത്യോത്സവം നടന്നത്. പുരകായസ്ത പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽനിന്ന് വിസി ഡോ. കെ.കെ സാജു വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡീനിനോട് വിശദീകരണം തേടിയത്. ഉദ്ഘാടന പരിപാടിയിൽ പ്രബീർ പുരകായസ്ത പങ്കെടുക്കുന്നത് അറിയിച്ചില്ലെന്നാണ് വിസി പറയുന്നത്.