യാത്രക്കാരനോട് അപമര്യാദയായി പെരുമാറി; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസ്

ബസ് ഡ്രൈവർ രവീന്ദ്രൻ, കണ്ടക്ടർ അനിൽ എന്നിവർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.

Update: 2023-09-04 13:07 GMT
Editor : anjala | By : Web Desk
Advertising

കൊച്ചി: യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എതിരെ കേസെടുത്തു. ആലുവ സ്വദേശി അഷ്റഫിന്റെ പരാതിയിലാണ് കേസ്. ബസ് ഡ്രൈവർ രവീന്ദ്രൻ, കണ്ടക്ടർ അനിൽ എന്നിവർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. യാത്രക്കാരനെ വഴിയിൽ ഇറക്കിവിടാൻ ശ്രമിച്ചതിനു പിന്നാലെയാണ് ഇരുവരും അപമര്യാദയായി പെരുമാറിയത്.

ശനിയാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് ത‍ൃശ്ശൂർ പോവുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലുവ ബസ് സ്റ്റാന്റിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ വഴിയിൽ ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ യാത്രക്കാരൻ ഇറങ്ങാൻ തയ്യാറായില്ല. തുടർന്ന് ജീവനക്കാരും ഇയാളും തമ്മിൽ വാക്കു തർക്കം ഉണ്ടായി. യാത്രക്കാരനെ അങ്കമാലി ബസ് സ്റ്റാന്റിൽ ഇറക്കി.

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News