കോട്ടയം മാടപ്പള്ളിയിലെ കെ-റെയിൽ സമരത്തിൽ പങ്കെടുത്ത 150 പേർക്കെതിരെ കേസ്

പൊലീസ് വലിച്ചിഴച്ച വീട്ടമ്മ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

Update: 2022-03-21 02:40 GMT
Editor : rishad | By : Web Desk
Advertising

കോട്ടയം മാടപ്പള്ളിയിലെ കെ-റയിൽ സമരത്തിൽ പങ്കെടുത്ത 150 പേർക്കെതിരെ കേസെടുത്തു. പൊലീസ് വലിച്ചിഴച്ച വീട്ടമ്മ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. പൊലീസിനെതിരെ മണ്ണെണ്ണ ഒഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ് എടുത്തത്. 

കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവെച്ചിരുന്നു. നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായിരുന്നത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞിരുന്നു. മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്.

അതേസമയം മാടപ്പള്ളിയിൽ സിൽവർലൈൻവിരുദ്ധ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ മനുഷ്യാവകാശ കമ്മ‌ിഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പരാതി നല്‍കിയിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News