പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ പ്രകടനം നടത്തിയ മുസ്‍ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെ കേസ്
കോട്ടയം കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവനകൾ നടത്തിയത്
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നൂറ്റമ്പത് പേർക്കെതിരെ കേസ്. പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ പ്രകടനം നടത്തിയ മുസ്‍ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കേസ് കോവിഡ്നിയന്ത്രണങ്ങൾ ലംഘിച്ചതിനും, കണ്ടൈൻമെൻറ് സോണിൽ ജാഥ നടത്തിയതിനുമാണ് കേസ്.
കോട്ടയം കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവനകൾ നടത്തിയത്. ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് വ്യക്തമാക്കിയ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അമുസ്‍ലികളായ എല്ലാവരെയും നശിപ്പിക്കുക എന്നതാണ് തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമമെന്നും ആരോപിച്ചിരുന്നു. ലൗ ജിഹാദിന് പുറമേ നാർക്കോട്ടിക് ജിഹാദ് ശക്തമായ നിലവിലുണ്ട് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഐസ്ക്രീം പാർലറുകളും പാർട്ടികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നും ബിഷപ്പ് ആരോപിച്ചിരുന്നു.