കേന്ദ്രം ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല, കേരളത്തിൽ അത്തരം കണക്കെടുപ്പ് നടത്താനാകില്ലെന്ന് മന്ത്രി

2012ലെ സെൻസസിൽ കേന്ദ്രം ജാതി തിരിച്ചുള്ള കണക്കുകൾ ശേഖരിച്ചിരുന്നുവെങ്കിലും പുറത്തുവിട്ടില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്

Update: 2022-07-20 11:58 GMT
Advertising

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടത്തിയ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്തുവിടാത്ത സാഹചര്യത്തിൽ കേരളത്തിൽ അത്തരം കണക്കെടുപ്പ് നടത്താനാകില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. യു.എ ലത്തീഫിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2012ലെ സെൻസസിൽ കേന്ദ്രം ജാതി തിരിച്ചുള്ള കണക്കുകൾ ശേഖരിച്ചിരുന്നുവെങ്കിലും പുറത്തുവിട്ടില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.

സെൻസസ് ഭരണഘടനയനുസരിച്ച് യൂനിയൻ ലിസ്റ്റിൽപ്പെട്ടതും കേന്ദ്രസർക്കാറിന്റെ നയപരമായ തീരുമാനങ്ങളിൽപ്പെട്ടതുമാണ്. അതിനാൽ സംസ്ഥാന സർക്കാറിന് സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക സെൻസസ് നടത്താനാകില്ല. സംവരണം പരിഷ്‌കരിക്കാൻ ഇത്തരം കണക്കുകൾ അനിവാര്യമാണ്. എന്നാൽ കേന്ദ്രം അതുപുറത്തുവിടാതിരിക്കാൻ പല കാരണങ്ങളുമുണ്ടാകും. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ ആവുന്നത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

caste census cannot be conducted in Kerala: Minister k Radhakrishanan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News