ജാതി അധിക്ഷേപം: എറണാകുളം ജില്ലാ ജയില്‍ ഡോക്ടർക്കെതിരെ കേസ്

ജയിലിലെ ഫാർമസിസ്റ്റിന്‍റെ പരാതിയിലാണ് ഡോ. ബെല്‍നക്കെതിരെ കേസെടുത്തത്

Update: 2025-03-21 06:08 GMT
Editor : Lissy P | By : Web Desk
caste discrimination,Ernakulam,Ernakulam district jail ,kerala,latest malayalam news,ജാതി അധിക്ഷേപ പരാതി,എറണാകുളം ജില്ലാജയില്‍
AddThis Website Tools
Advertising

കൊച്ചി:ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എറണാകുളം ജില്ലാ ജയില്‍ ഡോക്ടർക്കെതിരെ കേസെടുത്തു.ജയിലിലെ ഫാർമസിസ്റ്റിന്റെ പരാതിയിലാണ് ഡോ. ബെല്‍നക്കെതിരെ കേസെടുത്തത്.പട്ടികജാതിക്കാരിയായ പരാതിക്കാരിയെ ജാതിപ്പേര് വിളിച്ചുവെന്നാണ് പരാതി.

നിരന്തരം വിവേചനം കാണിക്കുകയാണെന്നും താനുപയോഗിച്ച ബാത്റൂം വീണ്ടും കഴുകിച്ചു തുടങ്ങിയ ആരോപണവും യുവതി പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.  ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.  തൃക്കാക്കര എസിപിയാണ് കേസ് അന്വേഷിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News