മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ല; വി.ഡി സതീശൻ
സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളിൽ ലാവ് ലിൻ കേസിന് സമാനമായ അനിശ്ചിതത്വമുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു


കൊച്ചി: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിഎംആർഎൽ - എക്സാലോജിക് ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളിൽ ലാവ് ലിൻ കേസിന് സമാനമായ അനിശ്ചിതത്വമുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. എസ് എഫ്ഐഒ അന്വേഷണം നടക്കുന്നത് അതിനുള്ള തെളിവാണ്. ലാവ് ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഈ ഇടപാടിലും ഉണ്ടെന്നും ഈ അനിശ്ചിതം അന്വേഷിക്കപ്പെടണമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലന്‍സ് കോടതി പരാമര്‍ശവും ഹൈക്കോടതി റദ്ദാക്കി.