ചാലക്കുടിപ്പുഴയില്‍ വെള്ളം ഉയരുന്നു

ഷോളയാർ, പറമ്പിക്കുളം ചിമ്മിനി ഡാമുകള്‍ തുറന്നതോടെയാണ് ചാലക്കുടിപ്പുഴയില്‍ വെള്ളം ഉയര്‍ന്നത്

Update: 2021-10-18 12:04 GMT
Advertising

പറമ്പിക്കുളത്ത് നിന്ന് നീരൊഴുക്ക് കൂടിയതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് തൃശൂർ ജില്ലാ കലക്ടർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, , കറുകുറ്റി, അന്നമനട, പൊയ്യ എന്നീമേഖലകളിൽ വെള്ളം കയറാനാണ് സാധ്യത.ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയതോടെ. കരുവന്നൂർ, കുറുമാലി പുഴയുടെ തീരങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഷോളയാർ, പറമ്പിക്കുളം ചിമ്മിനി തുടങ്ങി മൂന്ന് ഡാമുകളിൽ നിന്നുള്ള ജലമാണ് ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.  ആറ് മണിയോടെ ജലം അപകടനിലയിലേക്ക് ഉയരും എന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം തൃശൂർജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News