കാലിക്കറ്റ് സർവകലാശാലയിലെ ചെലാൻ തട്ടിപ്പ്; അന്വേഷണം എങ്ങുമെത്തിയില്ല
പ്രവേശന സയമത്ത് 3000 രൂപയാണ് ഓരോ വിദ്യാർഥിയും അടക്കേണ്ടിയിരുന്നത്
കാലിക്കറ്റ് സർവകലാശാലയിൽ 2018 ൽ നടന്ന ചെലാൻ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല.പുതുതായി ചെലാൻ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിലാണ് പഴയ ചെലാൻ തട്ടിപ്പിനെക്കുറിച്ച വിവരങ്ങൾ പുറത്തുവരുന്നത്. 2018 ലെ തട്ടിപ്പിന് കാരണക്കാരെ കണ്ടെത്താത്തതാണ് തട്ടിപ്പ് വീണ്ടും തുടരാൻ കാരണമെന്നാണ് ആക്ഷേപം. ചലാൻ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ 2018 ഡിസംബറിലാണ് യൂനിവേഴ്‌സിറ്റി കംപ്യൂട്ടർ സെന്റർ ഡയറക്ടർ കൺവീനറായ അഞ്ചംഗ സമിതി രൂപീകരിച്ചത്.
സമിതിയുടെ അന്വേഷണം എങ്ങുമെത്തിയില്ല എന്നതാണ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ലഭിക്കുന്ന വിവരം. 2018 ൽ വിദൂര വിദ്യാഭ്യാസ ബിരുദ പ്രവേശന സമയത്താണ് ക്രമക്കേട് ഉണ്ടായത്.വിദ്യാർഥികളിൽ നിന്ന് പണം സ്വരൂപിച്ച സേവന കേന്ദ്രം പണം അടക്കുന്നതിന് പകരം വ്യാജ ചെലാന് സമർപ്പിച്ചുവെന്നായിരുന്നു ആക്ഷേപം. പ്രവേശന സയമത്ത് 3000 രൂപയാണ് ഓരോ വിദ്യാർഥിയും അടക്കേണ്ടിയിരുന്നത്.
ഇത് തട്ടിയെടുത്തിലൂടെ ലക്ഷക്കണക്കിന് രൂപയാണ് സർവകലാശാലക്ക് നഷ്ടപ്പെട്ടത്.സമാനമായ രീതിയിലാണ് ഇപ്പോഴും തട്ടിപ്പ് നടന്നത്. ഇന്നലെ സിൻഡിക്കേറ്റ് യോഗത്തിൽ സിൻഡിക്കേറ്റംഗം റഷീദ് അഹമ്മദ് വിഷയം ഉന്നയിച്ചെങ്കിലും സർവകലാശാല അധികൃതർ അന്വേഷണത്തിനൊരുങ്ങാതെ ഒഴിഞ്ഞുമാറുകയായിരുന്നു.