വ്യപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
Update: 2024-08-30 13:12 GMT
തിരുവന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വ്യപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമർദ്ദം അടുത്ത ആറു മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുക. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്.