കെ.എസ്.ആര്‍.ടി.സി ടേക്ക് ഓവര്‍ സര്‍വീസ് നിരക്ക് ഇളവില്‍ മാറ്റം
നാളെ മുതല്‍ 20 ശതമാനം നിരക്ക് ഇളവ്. നേരത്തെ 30 ശതമാനമായിരുന്നു.
Update: 2023-07-02 14:03 GMT
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്കുണ്ടായിരുന്ന നിരക്ക് ഇളവില്‍ മാറ്റം. നാളെ മുതല്‍ 20 ശതമാനം നിരക്ക് ഇളവിലായിരിക്കും സര്‍വീസ് നടത്തുക. നേരത്തെ ടേക്ക് ഓവര്‍ സര്‍വീസുകളില്‍ 30 ശതമാനം നിരക്ക് ഇളവാണ് നല്‍കിയിരുന്നത്. കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ടേക്ക് ഓവര്‍ സര്‍വീസ് നടത്തുന്നത്.