ചേർപ്പ് സദാചാര കൊലപാതകക്കേസ്: ഒന്നാം പ്രതി രാഹുൽ അറസ്റ്റിൽ
ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു
Update: 2023-04-07 19:32 GMT
തൃശൂർ: ചേർപ്പ് സദാചാര കൊലപാതകക്കേസിലെ ഒന്നാം പ്രതി രാഹുൽ അറസ്റ്റിൽ. ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു
കൊല്ലപ്പെട്ട ബസ് ഡ്രൈവർ സഹറിനെ മർദിക്കാൻ പദ്ധതിയിട്ടത് രാഹുലായിരുന്നു. വനിതാ സുഹൃത്തിനെ കാണാൻ അർധരാത്രി വീട്ടിൽ വന്നപ്പോഴായിരുന്നു ആക്രമണം ..പ്രതിയെ തിങ്കളാഴ്ച തൃശൂരിൽ എത്തിക്കും. ചേർപ്പ് സ്വദേശിയാണ് രാഹുൽ.
ഒൻപത് പ്രതികൾ ഇതിനോടകം പിടിയിലായി. പൊലീസിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് രാഹുൽ വിദേശത്ത് നിന്ന് മടങ്ങിയത്. രാഹുലിന് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.