വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ച വിമർശനങ്ങൾക്ക് വാർത്തസമ്മേളനം വിളിച്ച് മറുപടി പറഞ്ഞേക്കും

Update: 2022-10-15 02:51 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പത്ത് ദിവസത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരികെ എത്തി. ദുബൈയിൽ നിന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.നോർവെ, ഇംഗ്ലണ്ട്. യു.എ.ഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്.

വിദേശ യാത്രക്കെതിരെ പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ച വിമർശനങ്ങൾക്ക് വാർത്തസമ്മേളനം വിളിച്ച് മുഖ്യമന്ത്രി മറുപടി പറയാനാണ് സാധ്യത. യാത്രക്കിടയിൽ വിവിധ രാജ്യങ്ങളുമായി ഒപ്പ് വച്ച കരാറുകൾ സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിച്ചേക്കും.കുടുംബസമേതമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി.. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിൽ കുടുംബത്തെ ഒപ്പം കൊണ്ട് പോയതടക്കം മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഏറെ വിമർശനം നേരിട്ടിരുന്നു.

സർക്കാർ ചെലവിൽ കുടുംബത്തെയും കൂട്ടിയുള്ള യാത്ര ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷവും ബി.ജെ.പിയും ആരോപിച്ചിരുന്നത്. ഇംഗ്ലണ്ടിൽ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയതും വിവാദമായിരുന്നു. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ, വീണാ ജോർജ്, വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയോടൊപ്പം വിദേശ സന്ദർശനത്തിൽ പങ്കെടുത്തിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News