പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 1557 പദ്ധതികൾ നടപ്പാക്കും
മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്
സംസ്ഥാന സർക്കാറിന്റെ പുതിയ നൂറുദിന പരിപാടിയിലുടെ 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു. 1557 പദ്ധതികൾ വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ പദ്ധതികൾ എന്തൊക്കെ?
- ഉന്നത നിലവാരത്തിലുള്ള 53 സ്‌കൂളുകൾ
- കെ ഫോൺ പ്രവർത്തനക്ഷമമാകും
- ലൈഫിൽ 20,000 വ്യക്തിഗത വീടുകൾ
- എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ
- റേഷൻ കാർഡുകൾ സ്മാർട്ട് കാർഡുകളാക്കും
- ഭൂരഹിതരായ 15,000 പേർക്ക് പട്ടയം വിതരണം
- ഡിജിറ്റൽ സർവേ വ്യാപിപ്പിക്കും
- 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി
- മലപ്പുറത്ത് ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ
- 23 പുതിയ പൊലീസ് സ്റ്റേഷനുകൾ
- പിന്നാക്ക വിഭാഗത്തിൽനിന്നുള്ള 8-12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് 2500 പഠനമുറികൾ
- 150 വിദ്യാർഥികൾക്ക് നവകേരള ഫെലോഷിപ്
- ഇടുക്കിയിലെ എയർ സ്ട്രിപ് ഉദ്ഘാടനം
- ഡിജിറ്റൽ സർവെ തുടങ്ങും
- 10000 ഹെക്ടർ ജൈവ കൃഷി
Full View കോവിഡ് മൂന്നാം തരംഗത്തിലെ നയം
കോവിഡ് മൂന്നാം തരംഗത്തിൽ വ്യത്യസ്ത സ്ട്രാറ്റജിയാണ് സ്വീകരിക്കുന്നതെന്നും ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വേഗത്തിൽ കേസുകൾ കുറയുന്നുണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. 3.2 ശതമാനം പേർ മാത്രമാണ് ആശുപത്രിയിലുള്ളതെന്നും 54% ഐസിയു കിടക്കകളും ഒഴിവാണെന്നും അദ്ദേഹം അറിയിച്ചു. ഒമിക്രോൺ തരംഗത്തിൽ ഗൃഹപരിചരണമാണ് ലോകത്താകെയുള്ള രീതിയെന്നും ചൂണ്ടിക്കാട്ടി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജമാക്കുമെന്നും 24 ആശുപത്രികളിൽ കാൻസർ ചികിത്സാ സംവിധാനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലമ്പുഴയിലെ ചേറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സേനക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മലമ്പുഴയിലെ ചേറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും എല്ലാത്തിനേയും വിമർശിക്കുന്നവരാണ് രക്ഷാപ്രവർത്തനത്തേയും വിമർശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല കാര്യങ്ങളിലും പലരും വിമർശനം ഉന്നയിക്കുകയാണെന്നും പറഞ്ഞു.
Chief Minister Pinarayi Vijayan said that 1557 projects of the new 100 day program of the state government will be implemented