കോ​വി​ഡ് വാ​ക്സി​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​രു​ന്ന​തും നോ​ക്കി​യി​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

കേ​ന്ദ്ര​ത്തി​ൻറെ വാ​ക്സി​ൻ ന​യ​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​ൻ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു

Update: 2021-04-22 16:39 GMT
Advertising

കോ​വി​ഡ് വാ​ക്സി​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​രു​ന്ന​തും നോ​ക്കി​യി​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കൂ​ടു​ത​ൽ വാ​ക്സി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ കേ​ന്ദ്രം ത​രു​ന്ന​തും നോ​ക്കി കാ​ത്തി​രി​ക്കി​ല്ല. കേ​ന്ദ്ര​ത്തി​ൻറെ വാ​ക്സി​ൻ ന​യ​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​ൻ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വാ​ക്സി​ൻറെ ല​ഭ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ക്കും. 18 മു​ത​ൽ 45 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് മെ​യ് ഒ​ന്ന് മു​ത​ൽ വാ​ക്സി​ൻ കൊ​ടു​ക്കും എ​ന്നാ​ണ് കേ​ന്ദ്ര​സ‍​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 1.65 കോ​ടി​യാ​ളു​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്. അ​തി​നാ​ൽ ത​ന്നെ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ ക്ര​മീ​ക​ര​ണം വേ​ണം. അ​നാ​വ​ശ്യ ആ​ശ​ങ്ക ഒ​ഴി​വാ​ക്കാ​ൻ സം​വി​ധാ​നം കൊ​ണ്ടു വ​രുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ര​ണ്ടോ മൂ​ന്നോ ഘ​ട്ട​മാ​യി വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​സു​ഖ​മു​ള്ള​വ‍​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ടാ​വും. ഇ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. വാ​ക്സി​ൻ ക​മ്പ​നി​ക​ളു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി,ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തു​ന്ന ച​ർ​ച്ച​യ്ക്ക് ശേ​ഷം വാ​ക്സി​ന് ഓ​ർ​ഡ​ർ ന​ൽ​കും. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​നെ സ​ഹാ​യി​ക്കാ​ൻ അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ചു. രോ​ഗി​ക​ൾ ക്ര​മാ​തീ​താ​മാ​യി വ‍​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ട് സെ​ക്ട​റാ​യി തി​രി​ച്ച് ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യ​താ​യും മു​ഖ്യ​മ​ന്ത്രി അറിയിച്ചു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News