ചിൽഡ്രൻസ് ഹോം കേസ്: പെൺകുട്ടികളെ തിരികെയെത്തിച്ചു

മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിയുടെ അമ്മ ജില്ലാ കലക്ടർക്ക് പരാതി നൽകി

Update: 2022-01-30 03:44 GMT
Advertising

കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട  പെൺകുട്ടികളെ തിരികെയെത്തിച്ചു. മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിയുടെ അമ്മ ജില്ലാ കലക്ടർക്ക് പരാതി നൽകി.

അതേസമയം, ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതി ഫെബിന്‍ റാഫിക്കെതിരെ കസ്റ്റഡിയിലിരിക്കെ ചാടിപ്പോയതിനും കേസെടുത്തു. സംഭവത്തില്‍ പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ബംഗുളുരുവില നിന്ന് പിടികൂടിയ ഫെബിന് റാഫിക്കും ടോം തോമസിനുമെതിരെ പോക്സോ ചുമത്തി കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഫെബിന്‍ റാഫി സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. ഒന്നര മണിക്കൂറോളം നേരത്തെ തിരച്ചിലിന് ശേഷം പിടികൂടിയ ഫെബിന്‍ റാഫിയെയും സ്റ്റേഷനിലുണ്ടായിരുന്ന ടോം തോമസിനെയും വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പത്തോടെ പോക്സോ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഫെബിന്‍ റാഫിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയതിനും കേസെടുത്തിട്ടുണ്ട്.

ഇതിനിടെ, ഫെബിന്‍ റാഫി പിടികൂടാന്‍ സഹായിച്ച ലോ കോളജ് വിദ്യാര്‍ഥികളുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമം നടത്തി. സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പറഞ്ഞാണ് കയ്യേറ്റശ്രമം. പോലീസ് ഇടപെട്ട് ആളുകളെ പിരിച്ചുവിട്ടു. പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഉമേഷിനാണ് സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ ചുമതല.

പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

ചിൽഡ്രൻസ് ഹോം കേസിലെ പ്രതികളിലൊരാൾ രക്ഷപെട്ടതിൽ രണ്ട് പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. സ്പെഷൽ ബ്രാഞ്ച് എ.സി.പി ഇന്ന് റിപ്പോർട്ട് നൽകും.

Full View

News Summary : Children's Home Case: The girls were brought back

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News