സർക്കാർ യുവജന കമ്മീഷനായി ചെലവഴിച്ചത് 1.14 കോടി; ചിന്ത ശമ്പളമായി വാങ്ങിയത് 67 ലക്ഷം രൂപ
സിറ്റിങ് ഫീസ് ഇനത്തിൽ 52,000 രൂപയും യാത്രാ അലവൻസായി 1,26,498 രൂപയും ന്യൂസ് പേപ്പർ അലവൻസ് ഇനത്തിൽ 21,990 രൂപയും കൈപ്പറ്റിയിട്ടുണ്ട്.
Update: 2023-03-01 14:57 GMT
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം യുവജന കമ്മീഷനായി 1.14 കോടി രൂപ ചെലവഴിച്ചെന്ന് മന്ത്രി സജി ചെറിയാൻ. ജീവനക്കാരുടെ ശമ്പളയിനത്തിൽ ഒരുകോടി രൂപയും ഓഫീസ് ചെലവുകൾക്കായി 14 ലക്ഷം രൂപയുമാണ് ചെലവായത്. 2016 മുതൽ ഇതുവരെ ശമ്പളമായി കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം കൈപ്പറ്റിയത് 67,37,662 രൂപയാണ്.
സിറ്റിങ് ഫീസ് ഇനത്തിൽ 52,000 രൂപയും യാത്രാ അലവൻസായി 1,26,498 രൂപയും ന്യൂസ് പേപ്പർ അലവൻസ് ഇനത്തിൽ 21,990 രൂപയും കൈപ്പറ്റിയിട്ടുണ്ട്. 2021ൽ ഔദ്യോഗിക അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വാടക കാർ ആണ് ചിന്ത ജെറോം ഉപയോഗിക്കുന്നത്. കാർ വാടക ഇനത്തിൽ 22.66 ലക്ഷം രൂപയാണ് ചെലവായത്.