പുതുപ്പള്ളിയിൽ ക്രൈസ്തവ വോട്ടുകൾ നിർണായകം; സാമുദായിക വോട്ടുറപ്പിക്കാൻ ഇടതുമുന്നണി

സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ മുമ്പൊരിക്കലും ഇല്ലാത്ത വിധം ഇടത് സ്ഥാനാനാർഥി ജെയ്ക്ക് സി തോമസ് അരമനകളിലും സാമുദായിക കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു

Update: 2023-08-18 00:50 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: ക്രൈസ്ത വോട്ടുകൾ നിർണായകമായ പുതുപ്പള്ളിയിൽ സാമുദായിക വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇടതു മുന്നണി . സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ മുമ്പൊരിക്കലും ഇല്ലാത്ത വിധം ഇടത് സ്ഥാനാനാർഥി ജെയ്ക്ക് സി തോമസ് അരമനകളിലും സാമുദായിക കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ഒരു മുന്നണിക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മത - സാമുദായിക നേതാക്കളുടെ മനസ് ആർക്കൊപ്പമെന്നത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും.

യാക്കോബായ - ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ പ്രബല വോട്ടു ബാങ്കായ പുതുപ്പള്ളിയിൽ ഇടത് മുന്നണി ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മറ്റ് ഇതര ഇതര ക്രൈസ്തവ വിഭാഗങ്ങൾക്കും ഈഴവ, നായർ ,പരിവർത്തിത ക്രൈസ്തവർക്കും ,വിശ്വകർമ്മ വിഭാഗങ്ങൾക്കും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ശേഷിയുള്ള ശക്തിയുണ്ട്. ഇക്കാര്യങ്ങൾ സൂക്ഷ്മമായി പഠിച്ചാണ് പുതുപ്പള്ളിയിൽ ഇടതു നീക്കങ്ങൾ. യാക്കോബായ കുടുംബ പശ്ചാത്തലമാണ് ജെയ്ക്കിൻ്റേത്. എതിർ സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട വ്യക്തിക്കും.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരമ്പരാഗത ക്രൈസ്ത്രവ വോട്ടുകളിൽ കടന്നു കയറയാൻ ഇടതു മുന്നണിയ്ക്ക് കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയെത്തിക്കാൻ കാരണമായതും ഇതാണ്. അതിനാൽ സഭാതർക്കം അടക്കമുള്ള വിഷയങ്ങളിൽ കരുതലോടെയാണ് ജെയ്ക്കിൻ്റെ പ്രതികരണങ്ങൾ. മത സമുദായിക വിഭാഗങ്ങൾ തമ്മിലുള മത്സരമല്ല വികസനവും ജീവൽ പ്രശ്നങ്ങും ചർച്ചയാകുന്ന തെരഞ്ഞെടുപ്പെന്ന് ജെയ്ക്ക് തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു.

സഭാ നേതൃത്വങ്ങളും ചർച്ച് ബിൽ സർക്കാരിൻ്റെ പരിഗണനയിലാതിനാൽ സഭാ നേതൃത്വങ്ങളും പ്രതികരണങ്ങളിൽ മിതത്വം പാലിക്കുന്നതും ശ്രദ്ധേയമാണ്. ഓർത്തഡോക്സ്, യാക്കോബായാ ,സി എസ് ഐ, സിറോ മലബാർ, മലങ്കര സഭാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും അനുകൂല അന്തരീക്ഷം ഒരുക്കുമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. എന്‍.എസ്.എസ് ജനൽ സെക്രട്ടറിയുടെ സമദൂര നിലപാടും ഇടത് ക്യാമ്പിന് പുതുപ്പള്ളിയിൽ പ്രതീക്ഷ നൽകുന്ന ഘടകമാണ്. എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളിയെയും ജെയ്ക്ക് സന്ദർശിച്ചിരുന്നു. 35 ശതമാനത്തിലേറെ വോട്ടുള്ള ഈഴവ വിഭാഗത്തിലുള്ള വോട്ട് വിഹിതവും ഇടതിനു കരുത്താണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News