''എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ പണം നല്‍കി''; ആരോപണവുമായി പ്രസീത അഴീക്കോട്

ജനാധിപത്യ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോടാണ് ഇതു സംബന്ധിച്ച ശബ്ദരേഖ പുറത്ത് വിട്ടത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപ സുരേന്ദ്രന്‍ ജാനുവിന് കൈമാറിയെന്നാണ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്

Update: 2021-06-02 13:24 GMT
Advertising

കൊടകര കള്ളപ്പണക്കേസിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദം. എൻ.ഡി.എയിൽ ചേരാൻ സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായുള്ള കെ. സുരേന്ദ്രന്‍റെ ഫോൺ സംഭാഷണമാണ് പുറത്തായത്. എന്‍.ഡി.എയിലേക്ക് മടങ്ങി വരാന്‍ സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്.

ജാനു പണം വാങ്ങിയെന്നും ഇതിന് പുറമെ തെരഞ്ഞെടുപ്പ് ചെലവിനായി ലഭിച്ച തുകയും സ്വന്തം കാര്യത്തിന് വകമാറ്റിയെന്നും സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പറയുന്നു. ആരോപണങ്ങള്‍ തെറ്റെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും സി.കെ ജാനു പ്രതികരിച്ചു.

ബാധ്യത തീര്‍ക്കാന്‍ 10 ലക്ഷം രൂപ നല്‍കണമെന്നാരുന്നു സി.കെ ജാനുവിന്‍റെ ആവശ്യം. ഇടനിലക്കാരിയായി സംസാരിച്ച ജനാധിപത്യ രാഷട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ക്കാണ് മാര്‍ച്ച് ആറിന് പണം നല്‍കാമെന്ന് കെ.സുരേന്ദ്രന്‍ ഉറപ്പ് നല്‍കുന്നത്. ഈ പണം തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് സി.കെ ജാനു കൈപ്പറ്റിയെന്നും പ്രസീത പറയുന്നു.

ഒപ്പം തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ലഭിച്ച ഒരു കോടിയോളം രൂപ ജാനു വകമാറ്റിയെന്നും പ്രസീത ആരോപിക്കുന്നുണ്ട്. എന്നാല്‍ പ്രസീതയുടെ ആരോപണങ്ങള്‍ സി.കെ ജാനു നിഷേധിച്ചു. പാര്‍ട്ടി പിടിച്ചെടുക്കാനുളള നീക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജാനു പറഞ്ഞു. ആരോപണത്തെ കുറിച്ച് കെ.സുരേന്ദ്രന്‍ വിശജീകരിക്കുമെന്നായിരുന്നു ബി.ജെ.പി വയനാട് ജില്ലാ നേതൃത്വത്തിന്റെ് മറുപടി.കുഴല്പകണ കേസിന് പിന്നാലെ ഉയര്‍ന്ന പുതിയ ആരോപണം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.Full View


Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News