'കോഴ വാങ്ങലിന് പിന്നിൽ മന്ത്രി റിയാസ്, കോഴിക്കോട് കേന്ദ്രീകരിച്ച് പിഎസ്‌സി റാക്കറ്റ്'- പ്രതിഷേധ മാർച്ചുമായി യുവമോർച്ച

പിഎസ്‌സിയുടെ വിശ്വാസ്യതയെ സിപിഎം തകർത്തെന്നും കോഴവാങ്ങിയതിന് പിന്നിൽ മന്ത്രി മുഹമ്മദ് റിയാസ് ആണെന്നുമാണ് യുവമോർച്ചയുടെ ആരോപണം.

Update: 2024-07-12 10:24 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദത്തിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ്‌സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. 

ഇന്ന് ഉച്ചയോടെയായിരുന്നു യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയുടെ നേതൃത്വത്തിൽ മാർച്ച് നടന്നത്. പിഎസ്‍സി അംഗത്വം ലഭിക്കുന്നതിന് സിപിഎം പ്രാദേശിക നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമുയർത്തിയായിരുന്നു പ്രതിഷേധം. പിഎസ്‌സി ആസ്ഥാനത്തേക്ക് ഇരച്ചുകയറാണ് ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. 

തുടർന്ന് ബാരിക്കേഡ് തള്ളിമാറിച്ച് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നാലുവട്ടം ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്തിരിഞ്ഞുപോകാൻ പ്രവർത്തകർ തയ്യാറായില്ല. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിലേക്ക് പോയതോടെ പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. 

പിഎസ്‌സിയുടെ വിശ്വാസ്യതയെ സിപിഎം തകർത്തെന്നും കോഴവാങ്ങിയതിന് പിന്നിൽ മന്ത്രി മുഹമ്മദ് റിയാസ് ആണെന്നുമാണ് യുവമോർച്ചയുടെ ആരോപണം. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള റാക്കറ്റ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. 60 ലക്ഷം കൊടുത്താൽ ആർക്കും പിഎസ്‌സി അംഗമാകാം എന്നും യുവമോർച്ച ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും യുവമോർച്ച ആവശ്യപ്പെടുന്നു.  

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News