ബ്ലാക്ക് ഫംഗസ് കേരളത്തിലും, കൂടുതല്‍ പരിശോധന നടത്തും: മുഖ്യമന്ത്രി
ആയുർവേദം, ഹോമിയോ മരുന്നുകൾ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് മുഖ്യമന്ത്രി
ചില സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് കേരളത്തിലും അപൂര്‍വമായി കണ്ടുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കൽ ബോർഡ് കൂടുതൽ പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾ കോവിഡ് രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ട്. രോഗംവന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. ഇക്കാര്യത്തിൽ അനാവശ്യ ഭീതി പരത്തരുത്. മുതിർന്നവരുമായി ഇടപെടൽ കുറയ്ക്കുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയുർവേദം, ഹോമിയോ മരുന്നുകൾ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഫലപ്രദമാണ്. കുട്ടികൾക്കും അത് നൽകാവുന്നതാണ്. നടപടിക്ക് ആരോഗ്യ വകുപ്പിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓക്സിജൻ ഇന്നലെ നല്ല രീതിയിൽ ആശുപത്രികളിൽ എത്തിക്കാനായി. വലിയ പ്രശ്നങ്ങൾ ഇന്നുമുണ്ടായിട്ടില്ല. ഒരു ഓക്സിജൻ ട്രെയിൻ കൂടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആദ്യ ട്രെയിൻ നാളെ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലയിടങ്ങളിൽ കൊടികളും ചിഹ്നങ്ങളും പ്രകടിപ്പിച്ച് വളണ്ടിയർമാർ പ്രവർത്തനത്തിന് വരുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കാൻ പറ്റില്ല. പൊതുപ്രവർത്തനത്തിനുണ്ടാകേണ്ട യോജിപ്പിന് തടസമുണ്ടാകും. തദ്ദേശ പ്രതിനിധികൾ ഇക്കാര്യം ശ്രദ്ധിക്കണം. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
18-44 വയസുള്ളവരുടെ വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു. 20 കാറ്റഗറികളിൽ പെടുന്ന ഗുരുതര രോഗമുള്ളവർക്കായിരിക്കും മുൻഗണന. ഇവർ ഉടൻ രജിസ്ട്രേഷൻ ചെയ്ത് വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.