ആള്‍ക്കാരെ വ‌ഞ്ചിച്ചിട്ട് ന്യായീകരിക്കുന്നോ? ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ സഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

ബിസിനസ് പൊളിഞ്ഞതാണെന്ന എൻ. ഷംസുദ്ദീന്‍ എം.എല്‍.എയുടെ പരാമർശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്

Update: 2021-10-11 04:29 GMT
Advertising

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിസിനസ് പൊളിഞ്ഞതാണെന്ന എൻ. ഷംസുദ്ദീന്‍ എം.എല്‍.എയുടെ പരാമർശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആളുകളെ വഞ്ചിച്ചിട്ട് ന്യായീകരികരിക്കരുതെന്നും മുഖ്യമന്ത്രി എൻ ഷംസുദ്ദീനോട് പറഞ്ഞു. 

അതേസമയം, ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ഇത്തരം സംഭവം ഒഴിവാക്കാൻ നടപടിയുണ്ടാകുമോയെന്നും കെ.കെ രമ സഭയില്‍ ഉന്നയിച്ചു. എന്നാൽ ടി.പി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോയെന്നും, ആ അന്വേഷണത്തിൽ വീഴ്ചയുണ്ടോ എന്നാണോ കെ.കെ രമ ഉദ്ദേശിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

സംഘടിത കുറ്റകൃത്യം തടയാനുള്ള കരി നിയമം നിർമിക്കാനാനുള്ള ഫയൽ ഉണ്ടോ എന്ന കെ ബാബുവിന്‍റെ ചോദ്യത്തിന് പൗരാവകാശ ധ്വംസനത്തിനുള്ള ഒരു നിയമവും ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News