കോവിഡ് വാക്‌സിൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണമെന്ന് മുഖ്യമന്ത്രി

വാക്സിന്‍റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

Update: 2021-04-21 14:41 GMT
Editor : Roshin | By : Web Desk
Advertising

മഹാമാരിയുടെ ഈ സാഹചര്യത്തില്‍ കേന്ദ്രസർക്കാർ കോവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ച് നീങ്ങണം. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിന്‍റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാക്സിന്‍ കരസ്ഥമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളുമടങ്ങുന്ന ഗവണ്‍മെന്‍റ് ചാനലാണ് വേണ്ടത്. 50 ലക്ഷം ഡോസ് വാക്സിന്‍ അടിയന്തരമായി നല്‍കണമെന്ന് കേരളം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അഞ്ചര ലക്ഷം വാക്സിനാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


Full View


Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News