സംസ്ഥാനത്തെ ലോക്ഡൗണ്‍ രീതിയിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുകയാണ്
Update: 2021-06-14 14:48 GMT
സംസ്ഥാനത്തെ ലോക്ഡൗണ്‍ രീതിയിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളിൽ രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുകയാണ്. ഇന്ന് 7719 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.26 ആണ്. 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെ മറ്റെല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് താഴെയായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.