മുഖ്യമന്ത്രിയുടെ യു.എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്രത്തിന്‍റെ അനുമതി

മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയ്ക്ക് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു

Update: 2023-05-30 07:21 GMT

പിണറായി വിജയന്‍

Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 8 മുതൽ 18 വരെയാണ് യാത്ര. അമേരിക്കയില്‍ ലോക കേരളസഭാ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകബാങ്ക്‌ പ്രതിനിധികളുമായും മുഖ്യമന്ത്രി ചർച്ച നടത്തും.

മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയ്ക്ക് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. യു.എസ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമുണ്ടാവും. സ്പീക്കര്‍ പോകുന്നത് ലോക കേരളസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും പോകുന്നത് ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ്. സംസ്ഥാനത്തിന് ലോകബാങ്കിന്‍റെ കൂടുതല്‍ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ക്യൂബ യാത്രയില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകുമോയെന്ന് വ്യക്തമല്ല. 

Full View



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News