മുഖ്യമന്ത്രി കള്ളം ആവർത്തിക്കുന്നു, സമരം അവസാനിപ്പിക്കില്ല; ലത്തീൻ അതിരൂപത

ആയിരങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും വ്യവസ്ഥകൾ പാലിക്കാതെ നിർമാണം അനുവദിക്കാനാകില്ലെന്നും വൈദികര്‍ കോടതിയില്‍ നിലപാടെടുത്തു

Update: 2022-08-31 09:54 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പരിസ്ഥിതി ആഘാതം പഠിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ലത്തീന്‍ അതിരൂപത. വിഷയത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് കള്ളം പറയുകയാണെന്ന് സമരസമിതി ആരോപിച്ചു.

അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അദാനി നല്‍കിയ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് സഭയും നിലപാട് കടുപ്പിച്ചത്. പതിനാറു ദിനം പിന്നിട്ട സമരം ശക്തമായി തുടരുകയാണ്. അതിനിടെ തുറമുഖ നിര്‍മാണം 80 ശതമാനവും പൂർത്തിയായെന്നും ഒരു മത്സ്യത്തൊഴിലാളി കുടുംബത്തേയും ഒഴിപ്പിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.

സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ആയിരങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും വ്യവസ്ഥകൾ പാലിക്കാതെ നിർമാണം അനുവദിക്കാനാകില്ലെന്നും വൈദികര്‍ കോടതിയില്‍ നിലപാടെടുത്തു .നിർമാണം നിർത്തിവെക്കാനാകില്ലെന്നു സർക്കാരും കോടതിയെ അറിയിച്ചു.ഹരജി കോടതി വിധി പറയാനായി മാറ്റി

.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News