'കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റല്‍ പഠനോപകരണങ്ങൾ ഉറപ്പാക്കും' മുഖ്യമന്ത്രി

ആദിവാസി മേഖലകളിലുൾപ്പെടെയുള്ള കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാൻ എല്ലാ സ്രോതസ്സുകളിൽ നിന്നും വഴി കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Update: 2021-06-08 04:46 GMT
Advertising

ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വിവേചനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ആദിവാസി മേഖലകളിലുൾപ്പെടെയുള്ള കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാൻ എല്ലാ സ്രോതസ്സുകളിൽ നിന്നും വഴി കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകാൻ പാടില്ല, അതിന് വേണ്ട എല്ലാ കരുതലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. എല്ലാ സ്രോതസുകളും ഒരുമിച്ച് കൊണ്ടു പോകണം. കോവിഡ് എപ്പോൾ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഓൺലൈൻ വിദ്യാഭ്യാസം എപ്പോൾ അവസാനിപ്പിക്കാനാകുമെന്നും പറയാനാകില്ല. കുട്ടികൾക്ക് ഉപകരണങ്ങൾ കിട്ടാത്ത പ്രശ്നങ്ങളുണ്ട്. എല്ലാ സ്രോതസ്സുകളിൽ നിന്നും അതിനുള്ള വഴി കണ്ടെത്തും. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാൻ ശേഷിയില്ലാത്ത വിദ്യാർഥികൾക്ക് അത് ഉറപ്പാക്കും. കണക്ടിവിറ്റി പ്രശ്നങ്ങളും ഉണ്ട്. അത് പരിഹരിക്കും. കുട്ടികൾക്ക് മേൽ ഭാരമുണ്ടാകാത്ത തരത്തി ല്‍ പ്രശ്നങ്ങൾ പരിഹരിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News